Connect with us

Career Notification

മീഡിയ അക്കാദമി മാധ്യമ അവാർഡ്: അപേക്ഷ ജനുവരി 31വരെ

Published

|

Last Updated

[irp]കേരള മീഡിയ അക്കാദമിയുടെ 2019ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി ജനുവരി 31വരെ സമർപ്പിക്കാം. 2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മീഡിയ അക്കാദമി അവാർഡ് എന്നിവക്കാണ് എൻട്രികൾ ക്ഷണിക്കുന്നത്.

[irp]

റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഫോട്ടോഗ്രഫി അവാർഡിനുള്ള എൻട്രികൾ നാല് ഒറിജിനൽ ഫോട്ടോതന്നെ അയക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾവരെ അയക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2020 ജനുവരി 31ന് വൈകീട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തിൽ ലഭിക്കണം. അയക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുള്ള എൻട്രിയാണെന്ന് രേഖപ്പെടുത്തണം. ഫോട്ടോകൾ 10 x 8 വലുപ്പത്തിൽ പ്രിന്റുകൾതന്നെ നൽകണം.

2019 -ലെ ദൃശ്യമാധ്യമപ്രവർത്തകനുള്ള അവാർഡിന് പ്രേക്ഷകർക്കും പേര് നിർദ്ദേശിക്കാവുന്നതാണ്. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശിപാർശ ചെയ്യുന്നതെന്നും രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകർക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇ-മെയിലിലോ ശിപാർശ അയക്കാം. ഫലകവും 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക.

---- facebook comment plugin here -----

Latest