ഗോവ ഷിപ്പ്‌യാർഡിൽ 43 ഒഴിവ്

Posted on: January 21, 2020 12:28 pm | Last updated: January 21, 2020 at 12:28 pm


ഗോവ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ്മാനേജർ, ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്(ഫിനാൻസ്), റഫ്രിജറേഷൻ ആൻഡ് എ സി മെക്കാനിക്, ഇലക്ട്രിക്കൽ മെക്കാനിക്, ഇ ഒ ടി ക്രെയിൻ ഓപറേറ്റർ, വയർമാൻ, മെഷിനിസ്റ്റ്, മറൈൻ ഫിറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ എന്നീ തസ്തികകളിലാണ് ഒഴിവ്.
https://goashipyard.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി നാല്.