Connect with us

Kerala

ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി പിയുടെ ചരിത്രം വായിക്കുന്നത് നല്ലതാണെന്ന് കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | സര്‍ സി പിയുടെ മൂക്ക് ഛേദിച്ച നാടാണിതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ആ ചരിത്രം ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കണമെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീര്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തില്‍ പ്രസംഗിക്കവെ മുരളി പറഞ്ഞു.

അതേസമയം, ആരിഫ് മുഹമ്മദ് ഖാനോട് പോലും നേര്‍ക്കുനേര്‍ മറുപടി പറയാന്‍ മടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുകയെന്ന് മുരളി ചോദിച്ചു. അധികം കയറി വിലസേണ്ടെന്ന് ഗവര്‍ണറുടെ മുഖത്തു നോക്കി വിളിച്ചു പറയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണം. രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍ എസ് എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണെന്നും മുരളി പറഞ്ഞു.