ന്യൂഡല്‍ഹിയില്‍ കെജ്‌രിവാളിനെതിരെ സുനില്‍ യാദവ് ബി ജെ പി സ്ഥാനാര്‍ഥി

Posted on: January 21, 2020 11:55 am | Last updated: January 21, 2020 at 11:55 am

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബി ജെ പി ടിക്കറ്റില്‍ അഡ്വക്കേറ്റ് സുനില്‍ യാദവ് മത്സരിക്കും. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട പത്തു പേരുള്‍പ്പെട്ട രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി സുനില്‍ യാദവിന്റെ പേരുള്ളത്. ഡല്‍ഹി യുവമോര്‍ച്ച അധ്യക്ഷനാണ് സുനില്‍ യാദവ്. മൂന്ന് മുന്നണികള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ എന്‍ എസ് യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 67 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ബി ജെ പിക്ക് മൂന്നു സീറ്റിലൊതുങ്ങി.