ബി ജെ പിയെ ഇനി ജെ പി നദ്ദ നയിക്കും

Posted on: January 20, 2020 3:09 pm | Last updated: January 20, 2020 at 7:56 pm

ന്യൂഡല്‍ഹി | ബി ജെ പിയുടെ ദേശീയ പ്രസിഡന്റായി നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി നേതാവുമായ ജയപ്രകാശ് (ജെ പി ) നദ്ദയെ തിരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷനായ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ചതിനെ തുടര്‍ന്നാണ് നദ്ദയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നദ്ദ മാത്രമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

മോദിയും അമിത് ഷായും തമ്മിലുള്ള അടുത്ത ബന്ധമാണ് നദ്ദയുടെ തിരഞ്ഞെടുപ്പ് ഐക്യകണ്ഠമായിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. നാമനിര്‍ദേശ പത്രികയില്‍ സൂക്ഷ്മ പരിശോധനക്ക് ശേഷം ഉച്ചക്ക് 2.45ഓടെയാണ് പ്രഖ്യാപനം ഉണ്ടായത്. അല്‍പ്പ സമയത്തിനകം ബി ജെ പി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും.