മംഗളൂര്‍ വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി

Posted on: January 20, 2020 12:52 pm | Last updated: January 20, 2020 at 12:52 pm

മംഗളൂരു |  സുരക്ഷാ വിഷയത്തില്‍ വലിയ ആശങ്ക പരത്തി മംഗളൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബാംബ് കണ്ടെത്തി. വിമാനത്താവള മാനേജരുടെ ക്യാബിന് സമീപമാണ് ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ഇവ നിര്‍വീര്യമാക്കി. വിമാനത്താവളത്തിലും പരിസരത്തും ബോംബ് സ്‌ക്വാഡിന്റേയും ഡോഗ് സ്‌ക്വാഡിന്റേയും നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.