വിദേശ നാണയ ചട്ടലംഘനം: പ്രവാസി വ്യവസായി സി സി തമ്പി അറസ്റ്റില്‍

Posted on: January 20, 2020 12:30 pm | Last updated: January 20, 2020 at 5:37 pm

ന്യൂഡല്‍ഹി |  1000 കോടി രൂപയുടെ ഇടപാടില്‍ വിദേശ നാണയ ചട്ട ലംഘിച്ചതായി ആരോപിച്ച് പ്രവാസി വ്യവസായി സി സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തമ്പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ 2017ല്‍ ഇഡി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇ ഡി അറിയിച്ചു.