ആര്‍ എസ് എസ് ബന്ധമുള്ള ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരം: മന്ത്രി ഇ പി ജയരാജന്‍

Posted on: January 19, 2020 1:05 pm | Last updated: January 19, 2020 at 9:45 pm

കോഴിക്കോട് | ഗവര്‍ണര്‍മാര്‍ ആര്‍ എസ് എസിന്റെ സ്വാധീനത്തിന് വഴങ്ങുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍ എസ് എസ് ബന്ധമുള്ളവരാണ്. അവര്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും പൊതുവേദികളില്‍ അതിരുകടന്ന അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നു. അനാവശ്യ സ്ഥലങ്ങളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ജയരാജന്‍ പറഞ്ഞു.

പൗരത്വ വിഷയത്തില്‍ സര്‍ക്കാറും ഗവര്‍ണറും പോര് തുടരവെയാണ് മന്ത്രിയുടെ പ്രസ്താവന