Connect with us

Kerala

രാഷ്ട്രീയഭിന്നതകള്‍ മറന്ന് സമാധാന സമരങ്ങള്‍ സുശക്തമാക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | പൗരത്വനിയമം ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതാനുള്ളതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.  രാഷ്ട്രീയ ഭിന്നതകള്‍ മറന്നു എല്ലാവരും രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി നിന്ന് അതിനെതിരെ സമരം ശക്തമാക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് യു ഡി എഫ് സംഘടിപ്പിച്ച സി എ എ വിരുദ്ധ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളുടെ മാത്രം പ്രശനമല്ല രാജ്യത്ത് ഇന്നുള്ളത്. നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭദ്രമായി നിലനിറുത്തുന്ന ഭരണഘടന തകര്‍ന്നാല്‍ ഇന്ത്യ ഇന്ത്യയല്ലാതാവും. അതിനാല്‍, നാം എല്ലാവരും ഒരുമിച്ചു നിന്ന് ഈ പോരാട്ടങ്ങളെ ശക്തിപ്പെടുത്തണം. പൗരന്മാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നിന് പോലും കേന്ദ്രസര്‍ക്കാറിന് ഇപ്പോഴും മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.