National
ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ നിലവാരത്തില്‍: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്താണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ നിലവാരത്തില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ മറന്നുള്ള കളിയാണ് മോദിയും അമിത് ഷായും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമാണ്. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു. ഝാര്‍ഖണ്ഡ് ജനവിധി ഡല്‍ഹിയിലും ആവര്‍ത്തിക്കുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----