Connect with us

Kerala

സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയിട്ടില്ല; ഗവര്‍ണറുടെ തെറ്റിദ്ധാരണ നീക്കും: മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ട പ്രകാരമല്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങള്‍ തള്ളി നിയമ മന്ത്രി എ കെ ബാലന്‍. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയില്‍ കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ട. ഗവര്‍ണറെ അറിയിക്കണം എന്നു മാത്രമാണ് ചട്ടത്തിലുള്ളത്.

ഈ വിഷയത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. ഗവര്‍ണര്‍ വിശദീകരണം തേടുമെന്നാണ് ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തെറ്റിദ്ധാരണ നീക്കുമെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ ഓഫീസിനെ അപമാനിക്കാനോ ബോധപൂര്‍വം ജനങ്ങളുടെ മുമ്പില്‍ താറടിച്ച് കാണിക്കാനോ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഭരണഘടനാപരമായ ഒരു നടപടി സ്വീകരിക്കുകയാണ് ചെയ്തത്. അത് ശരിയോ തെറ്റോ എന്ന് സുപ്രീം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

Latest