കേസ് പിന്‍വലിച്ചില്ല; ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിനെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

Posted on: January 18, 2020 9:27 am | Last updated: January 18, 2020 at 11:18 am

കാണ്‍പൂര്‍ | ഉത്തര്‍പ്രദേശില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കാണ്‍പൂരില്‍ 40കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വ്യ്ാഴാഴ്ച വീട്ടിലെത്തി പെണ്‍കുട്ടിയേയും അമ്മയേയും മര്‍ദ്ദിക്കുകയായിരുന്നു. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. 2018ലാണ് 13കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

പ്രതികളില്‍ നാല് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അബിദ്, മിന്റു, മഹ്ബൂബ്, ചന്ദബാബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇവരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കാണ്‍പൂര്‍ പോലീസ് അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തതതെന്നും പോലീസ് വ്യക്തമാക്കി.