കളിയിക്കാവിള എ എസ് ഐ വധം: മുഖ്യ സൂത്രധാരന്‍ മെഹബൂബ് പാഷ പിടിയില്‍

Posted on: January 17, 2020 7:20 pm | Last updated: January 18, 2020 at 1:27 pm

ബെംഗളൂരു | കളിയിക്കാവിളയില്‍ എ എസ് ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറയുന്ന അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷ പിടിയില്‍. ബെംഗളൂരു പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാഷയുടെ കൂട്ടാളികളായ ജെബീബുല്ല, മന്‍സൂര്‍, അജ്മത്തുല്ല എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ തമിഴ്നാട് സ്വദേശികളായ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ തീവ്രവാദി സംഘത്തെ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വില്‍സണെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

രാജ്യവ്യാപകമായി സ്ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദി സംഘത്തെയാണ് ബെംഗളൂരുവില്‍ പിടികൂടിയത്. ഇതിന് എവിടെയെങ്കിലും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു എ എസ് ഐയെ വെടിവെക്കുന്നതില്‍ കലാശിച്ചതെന്നാണ് നിഗമനം. കൊലപാതകം നടത്തിയ അബ്ദുല്‍ ഷമീം, തൗഫീഖ് പിന്നില്‍ പ്രവര്‍ത്തിച്ച സെയ്ദ് ഇബ്‌റാഹിം, അബ്ബാസ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.