Connect with us

International

ഇറാഖില്‍ വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; ആളപായമില്ല

Published

|

Last Updated

ബാഗ്ദാദ് | ഇറാഖില്‍ ആമേരിക്കന്‍ സൈനികര്‍ ക്യാമ്പ് ചെയ്തിരുന്ന വ്യോമതാവളത്തെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്ക് താജി വ്യോമ താവളത്തെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയാണ് കത്യുഷ റോക്കറ്റുകള്‍ പതിച്ചത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മറ്റ് അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തില്‍സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്. താജി ബേസില്‍ നടന്ന ആക്രമണം തങ്ങളെബാധിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ മൈല്‍സ് കാഗിന്‍സ് മൂന്നാമന്‍ ട്വീറ്റ് ചെയ്തു. ഞായറാഴ്ച ബലാദിലെ വ്യോമ താവളത്തിന് നേരെയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. യു എസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരുക്കേറ്റിരുന്നു

കഴിഞ്ഞ ഞായറാഴ്ച ബാഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ (50 മൈല്‍) വടക്ക് യു.എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ബാലാദ് എയര്‍ബേസില്‍ എട്ട് കത്യുഷ റോക്കറ്റുകള്‍ പതിച്ചതിനെതുടര്‍ന്ന് നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Latest