Connect with us

Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച എലത്തൂര്‍ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം

Published

|

Last Updated

കോഴിക്കോട് |  ഭരണഘടന സംരക്ഷണ മഹാറാലിയുമായി ബന്ധപ്പെട്ട് അനൗൺസ്‌മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂര്‍ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം. സര്‍ക്കാറിന്റെ നയങ്ങള്‍ക്കും സര്‍വീസ് ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

നിയമപരമായ അനുമതിയോടെ ഭരണഘടനാസംരക്ഷ സമിതി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ പൗരത്വ നിയമഭേതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയുമാണ് എലത്തുര്‍ എസ് ഐ ജയപ്രസാദും ഒരു പോലീസുകാരനും ചെയ്തത്. കടുത്തനിയമലംഘനമാണ് അവര്‍ നടത്തിയിരിക്കുന്നത് എന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ അനൗണ്‍സ്‌മെന്റ് വാഹനത്തിന് അനുമതിയുള്ളതായി അറിയില്ലെന്നായിരുന്നു എസ് ഐ ഇതിന് നല്‍കുന്ന വിശദീകരണം.