Connect with us

National

പൗരത്വ നിയമത്തിനെതിരെ ഇന്ന് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം

Published

|

Last Updated

ന്യൂഡദല്‍ഹി |  പൗരത്വഭേദഗതി നിയമം, എന്‍ ആര്‍, സി, ഇതിനെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് യോജിച്ച പ്രക്ഷോഭ പരിപാടികളും മറ്റും ആവിഷ്‌ക്കരിക്കുന്നതിനായാണ് യോഗം.

എന്നാല്‍ ഉച്ചക്ക് ശേഷം ചേര്ുന്ന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല.
ദേശീയ പണിമുടക്ക് ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗത്തില്‍ നിന്ന് മമത വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സി എ എക്കും എന്‍ ആര്‍ സിക്കുമെതിരെ ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് താനാണെന്നും ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ഇടത് പക്ഷവും രാജ്യത്ത് നടത്തുന്നത് പ്രക്ഷോഭമല്ല, നാശമാണെന്നും മമത കുറ്റപ്പെടുത്തി.പൗരത്വഭേദഗതി നിയമം രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതെന്നതാണെന്നും മതത്തിന്റെ പേരില്‍ വിഭജനം ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇന്നലെ കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം സോണിയാ ഗാന്ധി പ്രതികരിച്ചിരുന്നു.