Connect with us

National

ശിവസേനയിലെ 35 എം എല്‍ എമാര്‍ അസംതൃപ്തര്‍: നാരായണ്‍ റാണെ

Published

|

Last Updated

താനെ | മാഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെ നയിക്കുന്ന ശിവസേന നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ. ശിവസേന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എം എല്‍ എമാരും അസംതൃപ്തരാണ്. മഹാരാഷ്ട്രിയില്‍ ബി ജെ പികര്ക് 105 എം എല്‍ എമാരുണ്ട്. എന്നാല്‍ ശിവസേനക്ക് 56 പേരാണുള്ളത്. ഇതില്‍ 35 പേര്‍ അസംതൃപത്രരും. ഈ സര്‍ക്കാറിന് എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് പോലും അറിയില്ല. മഹാരാഷ്ട്രയില്‍ ബി ജെ പി തിരികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് വായ്പയില്‍ ഇളവുനല്‍കുമെന്ന ശിവസേന സര്‍ക്കാരിന്റെ വാഗ്ദാനം പൊള്ളയാണ്. ഇത് എന്ന് മുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സര്‍ക്കാറില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയും നവനിര്‍മാണ്‍ സേനയും സഖ്യത്തിലാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നാരായണ്‍ റാണെ വിസമ്മതിച്ചു.

 

Latest