Connect with us

Organisation

പൗരത്വ ഭേദഗതി നിയമം: ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്തവരെ ആജീവനാന്തം തടവിലാക്കുന്നത്: ഖലീൽ തങ്ങൾ

Published

|

Last Updated

എസ് വൈ എസ് വയനാട് ജില്ലാ യുവജന റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി | ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്തവരെ തങ്ങൾ വിചാരിക്കുന്നത്ര കാലം തടവിലാക്കാനുള്ള എല്ലാ പഴുതുകളോടെയുമാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി. “പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എന്ന സന്ദേശവുമായി എസ് വൈ എസ് നടത്തിയ യുവജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മതത്തിന്റെ പേരിൽ എളുപ്പത്തിൽ വേർതിരിച്ച് ഇന്ത്യയെന്ന ആശയത്തെപ്പോലും ശിഥിലമാക്കാമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ ജനാധിപത്യ ഇന്ത്യ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. നമ്മൊളൊന്നായി നിന്നാൽ ഒരു വർഗീയ ശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല.

പൊതുസമ്മേളനത്തിൽ പി ഹസൻ മൗലവി ബാഖവി പ്രാർഥന നടത്തി. മുഹമ്മദ് സഖാഫി ചെറുവേരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, മാനന്തവാടി എം എൽ എ. ഒ ആർ കേളു, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എസ് ശറഫുദ്ദീൻ പ്രസംഗിച്ചു. നൗഷാദ് സി എം സ്വാഗതവും കെ ജമാലുദ്ദീൻ സഅദി നന്ദിയും പറഞ്ഞു. എരുമത്തെരുവിൽ നിന്ന് ആരംഭിച്ച റാലിക്ക് ജില്ലാ നേതാക്കളായ മുഹമ്മദ് സഖാഫി ചെറുവേരി, നൗഷാദ് കണ്ണോത്ത്മല, മുഹമ്മദലി സഖാഫി പുറ്റാട്, ലത്വീഫ് സി പി, വി സുലൈമാൻ സഅദി, അബ്ദുൽ ഗഫൂർ സഖാഫി, സുബൈർ അഹ്‌സനി, അസീസ്, നസീർ, ബഷീർ സഅദി, സുലൈമാൻ അമാനി നേതൃത്വം നൽകി. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 1000 ടീം ഒലീവ് അംഗങ്ങൾ പങ്കെടുത്തു.

---- facebook comment plugin here -----