വൈകിയെങ്കിലും അവസാന സ്‌ഫോടനവും അപകടരഹിതം; ഗോള്‍ഡന്‍ കായലോരവും വീണു

Posted on: January 12, 2020 8:44 am | Last updated: January 13, 2020 at 10:47 am
നിയമലംഘനം പൊളിച്ചടുക്കി | നിയന്ത്രിത സ്ഫേടനത്തിലൂടെ മരടിൽ പൊളിച്ചു നീക്കിയ ഫ്ളാറ്റുകൾ

കൊച്ചി  | സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മൂന്ന് ഫ് ളാറ്റുകള്‍ പൊളിച്ചു നീക്കിയതിന് പിറകെ നാലമത്തെ ഫ് ളാറ്റായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി. 2.34 ഓടെയാണ്
കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ത്തത്. നേരത്തെ രണ്ട് മണിക്കാണ് സ്‌ഫോടനം നിശ്ചയിച്ചതെങ്കിലും സമീപത്തെ അങ്കണ്‍വാടി കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതിനാലാണ് സ്‌ഫോടനം വൈകിയത്. അങ്കണ്‍വാടി പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന് ഷീറ്റ് ഉപയോഗിച്ച് കവചമൊരുക്കുകയായിരുന്നു. ഉച്ചക്ക് 1.56 ഓടെയാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. നേരത്തെ 1.30നായിരുന്നു ആദ്യ സൈറണിന് നിശ്ചയിച്ചത്. തുടര്‍ന്ന് 2.18ന് ആണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്.2. 27ന് മൂന്നാം സൈറണ് പിന്നാലെ സ്‌ഫോടനവും നടന്നു.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഗോൾഡൻ കായലോരം പൊളിക്കുന്ന ദൃശ്യം

സ്‌ഫോടനത്തില്‍ സമീപത്തെ അങ്കണ്‍വാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശമില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വശങ്ങളിലേക്കായാണ് കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ ചുറ്റുമതിലിന് കേട്പാട് സംഭവിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതോടെ നിയമലംഘനം നടത്തിയ നാല് ഫഌറ്റുകളും പൊളിച്ചു നീക്കി.

നിയന്ത്രിത സ്ഫോടനത്തിലൂടെ ജയിൻ കോറൽ കോവ് ഫ്ളാറ്റ് സമുച്ചയം തകർക്കുന്നു

രാവിലെ 11 മണിയോടെയാണ് ജെയിന്‍ കോറല്‍ കോവ് പൊളിച്ചു നീക്കിയത്. ഗോള്‍ഡന്‍ കായലോരം രണ്ട് മണിക്ക് പൊളിച്ചു നീക്കും. ജയിന്‍ കോറല്‍ കോവിന് പതിനേഴ് നിലകളിലായി 128 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. 372.8 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്.പൊളിക്കാനുള്ള ചെലവ് 86 ലക്ഷമാണ്.

 

ഗോള്‍ഡന്‍ കായലോരം പൊളിക്കാനായി 14.8 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 21 ലക്ഷമാണ് പൊളിക്കാനുള്ള ചെലവ്.

 

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്