Connect with us

Gulf

ഒമാന്‍ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സഊദി

Published

|

Last Updated

ദമാം |  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സൈിദിന്റെ നിര്യാണത്തില്‍ സഊദി ഭരണാധികാരിയുമാ സല്‍മാന്‍ രാജാവും , കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചിച്ചു .

സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ ഒമാനിലെ സുല്‍ത്താന്‍ രാജകുടുംബത്തിനും ഒമാന്‍ ജനത്ക്കും അറബ്, ഇസ്ലാമിക രാഷ്ട്രത്തിനും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഒമാന്‍ സഹോദരങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.