Connect with us

National

മോദി ആദ്യം അച്ചന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കുക; എന്നിട്ടാകാം ജനങ്ങളോട്‌- അനുരാഗ് കശ്യപ്

Published

|

Last Updated

മുംബൈ |  പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം മുതല്‍ നിറഞ്ഞ പിന്തുണ നല്‍കുന്ന ബോളിവുഡ് സംവിധായകനും നടനുമായ
അനുരാഗ് കശ്യാപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത്. ജനങ്ങളോടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതിന് മുമ്പ് മോദി സ്വന്തം അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഞങ്ങളുടെ മേല്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബുരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദിയുടെ വിദ്യാഭ്യാസം തെളിയിച്ചിട്ട് നമുക്ക് സംസാരിക്കാം. പിന്നെ മോദി തന്റെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം. അച്ഛന്റേതും കുടുംബത്തിന്റേതും കാണിക്കണം. എന്നിട്ടു മതി രാജ്യത്തെ പൗരന്മാരുടെ രേഖകള്‍ ചോദിക്കാനെന്നും കശ്യപ് പറഞ്ഞു.