Connect with us

International

യുക്രെയിന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തത്; മാനുഷികമായ തെറ്റ് സംഭവിച്ചു: ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍ | യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന് ഇറാന്‍. ഇറാന്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ മിസൈലാണ് യുക്രെയ്ന്‍ വിമാനം തകര്‍ത്തതെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. ബ്രിട്ടനും കാനഡയും ഇതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നേരത്തെ ഇറാന്‍ നിഷേധിക്കുകയായിരുന്നു. തന്ത്രപ്രധാനസൈനിക കേന്ദ്രത്തിന് സമീപത്ത് കൂടിയാണ് വിമാനം പറന്നതെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

യുക്രെയ്ന്റെ ബോയിങ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണത്. തെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു

Latest