Connect with us

National

യു പിയില്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപ്പിടിച്ചു; 20 പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപ്പിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസാണ് ഗിനോയി ഗ്രാമത്തിനു സമീപം അഗ്‌നിക്കിരയായത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് അപകടം.

ജയ്പൂരില്‍നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.