Connect with us

Gulf

തബൂക്കില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും

Published

|

Last Updated

ദമാം | സഊദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്കില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും. ഇവിടുത്തെ താപനില മൈനസ് ഡിഗ്രിയിലേക്കെത്തിയതോടെയാണ് മഞ്ഞുവീഴ്ച ശക്തമായത്. സ്‌കൂള്‍ അവധി കൂടിയായതോടെ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് സഞ്ചാരികളാണ് തബൂക്കിലെത്തുന്നത്. കാലാവസ്ഥ പ്രതികൂലമായത് കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്.

സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തബൂക്കില്‍ മഞ്ഞുവീഴ്ച ആരംഭിക്കുക. ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ അഞ്ച് ഡിഗ്രിയാണ് താപനില. റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് സുരക്ഷാ പട്രോളിംഗ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സുകള്‍ എന്നിവ രംഗത്തുണ്ട്.

Latest