Connect with us

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ പരസ്യം; വിമര്‍ശനവുമായി ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി | പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പിട്ട നിയമമാക്കിയ ഒരു ബില്ലിനെതിരെ പരസ്യം നല്‍കുന്നത് ഫെഡറല്‍ സംവിധാനത്തിന് യോജിക്കുന്നതല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവരുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ പാടില്ല. പൊതുവായ ഒരു വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നതും ശരിയല്ല. ഗവര്‍ണര്‍ വ്യക്തമാക്കി.

ഒന്നാണ് ഒന്നാമതാണ് നമ്മള്‍, കേരളം വഴികാട്ടുന്നു എന്ന തലവാചകത്തിലാണ് പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്തു കൊണ്ടുള്ള പത്ര പരസ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഭരണഘടന സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്ന് പരസ്യത്തില്‍ പറയുന്നു. മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കുന്നതിനെതിരെ യോജിച്ച് പ്രമേയം പാസാക്കിയ ആദ്യ നിയമസഭ, പൗരത്വ രജിസ്റ്ററിലേക്കു നയിക്കുന്ന എന്‍ പി ആര്‍ നടപടികള്‍ കേരളം നിര്‍ത്തിവച്ചു തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.