Connect with us

Business

ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിന് നോളജ് സിറ്റിയിൽ തുടക്കമായി

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്റ് മെന്റ് കോൺക്ലേവിന് മർകസ് നോളജ് സിറ്റിയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കോൺക്ലേവിൽ മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്ന ലാൻഡ്‌മാർക്ക് വില്ലേജിനെ കുറിച്ചും അടിവാരത്ത് ലാൻഡ് മാർക്ക് ഒരുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ്  പ്രോജക്റ്റായ ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റിയെ കുറിച്ചും കുടുതൽ അറിയാനും സ്വപ്നനഭവനം സ്വന്തമാക്കാനും അവസരമുണ്ട്.

അടിവാരം പ്രദേശത്തെ ആഗോള നഗര ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന  അത്തരമൊരു  സുപ്രധാന കാൽവെപ്പിനാണ് ലാൻഡ്‌മാർക്ക് ഒരുങ്ങുന്നത്. ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി ഈ പ്രദേശത്തെ ലോക പ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കും. അമ്യൂസ്‌മെന്റ് പാർക്ക്, ഇൻഡോർ, ഔട്ട്‌ഡോർ റൈഡുകൾ, വാട്ടർ തീം പാർക്ക്, റൈഡുകൾ, സ്കേറ്റിംഗ് റിംഗ്, മാൾ, മൾട്ടിപ്ലക്‌സ്, സുഗന്ധവ്യഞ്ജന ഗ്രാമം, സാംസ്കാരിക ഗ്രാമം, സ്‌പോർട്‌സ് അരീന, സ്റ്റാർ റിസോർട്ടുകൾ, തീം തെരുവുകൾ, പ്രശസ്ത അന്താരാഷ്ട്ര, ആഭ്യന്തര കമ്പനികളുടെ ഔട്ട്‌ലെറ്റുകളുള്ള ഷോപ്പിംഗ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങിയവ എന്റര്‍ടൈന്‍മെന്റ് സിറ്റിയിൽ ഉണ്ടാകും.

തൊട്ടടുത്ത്  ഉദ്ഘാടനത്തിനൊരുങ്ങുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത നഗരമായ മര്‍കസ് നോളജ് സിറ്റി കേരളത്തിന്റെ വിദ്യഭ്യാസ, സാംസ്കാരിക, വാണിജ്യ മുഖഛായ തന്നെ മാറ്റിമറിക്കും.
125 ഏക്കറില്‍ 3,000 കോടിയുടെ മുതൽ മുടക്കിൽ വിദ്യാഭ്യാസം, ആരോഗ്യം, ഷോപ്പിംഗ്, ആതിഥ്യം, സംസ്കാരം, മികച്ച ജീവിതം തുടങ്ങിയ മേഖലയിലായി നിരവധി സംരംഭങ്ങളാണ് ഇതിനകം പൂർത്തിയായത്. സ്വപ്‌ന ഭവനങ്ങൾ ഒരുക്കുന്ന ലാന്‍ഡ്മാര്‍ക്ക് വില്ലേജ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ടൗണ്‍ഷിപ്പ് കൂടിയാണ്.

നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ലാൻഡ്‌മാർക്ക് വില്ലേജ് കുടുംബത്തോടൊപ്പം കാണുവാനും സ്വപ്ന ഭവനം സ്വന്തമാക്കുവാനും കോൺക്ലേവിൽ അവസരമുണ്ട്. ലാൻഡ്മാർക് ഇൻവെസ്റ്റ്മെന്റ് കോണ്‍ക്ലേവില്‍ നിങ്ങളുടെ അവസരം  ഉടന്‍ ഉറപ്പ് വരുത്തുന്നതിന് 9388353535 എന്ന നമ്പറിൽ ബന്ധപ്പെടുക.

---- facebook comment plugin here -----

Latest