Connect with us

Kerala

ഹജ്ജ് ഹൗസ് വനിതാ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം 13ന്

Published

|

Last Updated

കൊണ്ടോട്ടി |  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിലവിലുള്ള ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍മിക്കുന്ന വനിതാ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ. രാവിലെ 11.30ന് സംസ്ഥാന ഹജ്ജ് മന്ത്രി കെ ടി ജലീല്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. 8.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.

ഹജ്ജിന് പോകുന്ന വനിതകള്‍ക്ക് താമസിക്കാനും പ്രാര്‍ഥന നടത്താനും മികച്ച സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമിട്ടാണ് വനിതാ ബ്ലോക്ക് നിര്‍മിക്കുന്നത്. 31094 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ നിര്‍മിക്കുന്ന ബ്ലോക്കിന്റെ പ്രവൃത്തി നടത്തുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിണ്. അടുത്ത ഹജ്ജ് ക്യാമ്പിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന രീതിയാലാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ഹജ്ജ് ക്യാമ്പ് ഉദ്ഘാടന സമയത്താണ് മുഖ്യമന്ത്രി വനിതകള്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. വരുന്ന ഹജ്ജ് സീസണ് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബജറ്റില്‍ പണം വകയിരുത്തുകയും ഇതിന്റെ ആദ്യ ഘഡുവമായി 1.64 കോടി രൂപ ലഭിക്കുകയും ചെയ്തതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.

പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ ടി വി ഇബ്രാഹിം എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക്, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ കെ സി ശീബ പങ്കെടുക്കും.

 

Latest