Connect with us

National

ജെ എന്‍ യു വിദ്യാര്‍ഥികളെ പിന്തുണച്ച് മുരളി മനോഹര്‍ ജോഷി രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിനെ ഞെട്ടിച്ച് ജെ എന്‍ യു വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനൊപ്പം ചേര്‍ന്ന് നിന്ന് വിദ്യാര്‍ഥി വിരുദ്ധ സമീപനം സ്വീകരിക്കുമെന്ന വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ മുരളി മനോഹര്‍ ജോഷിയുടെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാത്ത വി സിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അത്തരമൊരു വി സിയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കരുതെന്നും മുരളി മനോഹര്‍ ജോഷി ട്വിറ്ററില്‍ പറഞ്ഞു.

സര്‍വകലാശാലയില്‍ വര്‍ധിപ്പിച്ച ഫീസ് പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം രണ്ടു തവണ വൈസ് ചാന്‍സിലറെ ഉപദേശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് എ ബി വാജ്‌പേയിക്കും എല്‍ കെ അഡ്വാനിക്കുമൊപ്പം ബി ജെ പിയെ കെട്ടിപ്പടുത്ത മുരളി മനോഹര്‍ ജോഷി നിലപാട് അറിയിച്ചത്.