Connect with us

National

കശ്മീരിലെ സാഹചര്യം മനസ്സിലാക്കാന്‍ വിദേശ സംഘം സന്ദര്‍ശനം തുടങ്ങി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച ശേഷം നിലവിലുള്ള കശ്മരിലെ സാഹചര്യം മനസ്സിലാക്കാന്‍ 15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. കശ്മീരിലെ രാഷ്ട്രീയ പ്രതിനിധികളുമായും ജനങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷം വസ്തുതാപരമായ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ്‌ സഘം പറയുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ മാസങ്ങളായി കരുതല്‍ തടങ്കലിലുള്ള മുന്‍മുഖ്യമന്തിമാരടക്കമുള്ളവരെ കാണാതെയാണ് സംഘത്തിന്റെ സന്ദര്‍ശനം.

അമേരിക്ക, ദക്ഷിണ കൊറിയ, മൊറോക്കോ, നൈജര്‍, നൈജീരിയ, ഗയാന, അര്‍ജന്റീന, നോര്‍വെ, ഫിലിപ്പൈന്‍, മാലദ്വീപ്, ടോഗൊ, ഫിജി, പെറു, ബംഗ്ലേോദശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീരിലെത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിട്ടുള്ളത്.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സന്ദര്‍ശനത്തിന് താത്പര്യമില്ലായെന്ന് കാട്ടി അവര്‍ ഇന്ത്യയുടെ ക്ഷണം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രദേശവാസികള്‍, സൈന്യം, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ കശ്മീര്‍ വിഭജിച്ച ഉടന്‍ മറ്റൊരു വിദേശ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

 

Latest