Connect with us

Gulf

പ്രതിപക്ഷ നേതാവിന് ദമാം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

Published

|

Last Updated

ദമാം | ഒ ഐ സി സി ദമാം റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദമാമിലെത്തി. ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ ഒ ഐ സി സി ദമാം റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍, റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, നാഷണല്‍ പ്രസിഡന്റ് പി എം നജീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്. ഒ ഐ സി സിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രമേശ് ചെന്നിത്തല ഇന്ന് വൈകുന്നേരം മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കും. വെള്ളിയാഴ്ച ദമാമില്‍ ഒ ഐ സി സി റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നും നാളെയുമായി വിവിധ സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തുമെന്നും പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.

---- facebook comment plugin here -----

Latest