Connect with us

National

രാജ്യം കടന്നുപോകുന്നത് കഠിനമായ സാഹചര്യത്തിലൂടെ, ഹരജികളില്‍ സൂക്ഷ്മത വേണം: ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി | കഠിനവും പ്രശ്‌ന സങ്കീര്‍ണവുമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കുന്നതാകരുത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന ഹരജികളെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അസാധാരണ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്.

“ഇന്നത്തെ സാഹചര്യത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനാണ് ശ്രമം നടക്കേണ്ടത്. എന്നാല്‍, ഇത്തരം ഹരജികള്‍ അതിന് ഉപകരിക്കില്ല.”- പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വ്യാപക പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ സാധുത പരിശോധിക്കലാണ് കോടതിയുടെ ജോലി. ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കലല്ല. സംഘര്‍ഷം അവസാനിച്ചാല്‍ ഹരജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Latest