Connect with us

National

ജെ എന്‍ യു ആക്രമണം: ഡല്‍ഹിയില്‍ ഇന്ന് പൗരാവലിയുടെ മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന നരനായാട്ടിനും പോലീസ് അനാസ്ഥക്കുമെതിരായ പൗരാവലിയുടെ മാര്‍ച്ചില്‍ അണിനിരക്കാന്‍ വിദ്യാര്‍ഥി യൂണിയന്‍ ആഹ്വാനം. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും മുന്‍ പ്രസിഡന്റ് കനയ്യ കുമാറും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12ന് മാണ്ഡി ഹൗസില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്കും വിവിധ സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ അധ്യാപകരും പങ്കെടുക്കും. ജാമിയ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും മാര്‍ച്ചിന്റെ ഭാഗമാകും.

വിദ്യാര്‍ഥികളെ ആക്രമിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെ തത്സ്ഥാനത്തു നിന്ന് നീക്കുക, അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുക, ഭീമമായ ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പൗരാവലിയുടെ മാര്‍ച്ചിലുയരും.

Latest