Connect with us

Kerala

എച്ച്1 എന്‍1: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിക്കും. രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നാലു ദിവസത്തിനിടെ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പനി പടര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയക്കുകയുമായിരുന്നു. പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് പനി ബാധിച്ചവരില്‍ ഭൂരിഭാഗവും. പനി പടര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളിന് രണ്ടു ദിവസം അവധി നല്‍കിയിട്ടുണ്ട്.