Connect with us

Ongoing News

മിസൈല്‍ ആക്രമണം അമേരിക്കക്ക് മുഖത്തേറ്റ പ്രഹരം; ഇറാന്‍ സുസജ്ജം: ആയത്തുള്ള ഖമേനി

Published

|

Last Updated

ടെഹ്‌റാന്‍  |ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം അമേരിക്കക്ക് മുഖമടച്ചുള്ള പ്രഹരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ല. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖമേനി അറിയിച്ചു.

ഇറാന്‍ യു എസ് വ്യോമതാവളത്തിന് നേരെ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.

കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്‍കി, പക്ഷേ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം.

അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാല്‍ അവരെ ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണെന്നും ഖമേനി പറഞ്ഞു.