Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി  |പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ നല്‍കിയിരുന്ന 10 പേരുടെ ഹരജിയാണ് കോടതി തള്ളിയത്. പ്രതികളില്‍ മൂന്നുപേര്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചത് കോടതി വിമര്‍ശിച്ചിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹര്‍ജി പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. കേസ് മാറ്റിവെപ്പിച്ച സര്‍ക്കാര്‍ നടപടിയും കോടതി വിമര്‍ശത്തിനിടയാക്കി.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം ബന്ധമുള്ളവരാണ് .കേസില്‍ പോലീസ് തയാറാക്കിയ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് കൈമാറിയ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.