Connect with us

Kerala

ദേശീയ പണിമുടക്ക്: ടെക്‌നോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നു, കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരെ തടഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | സംയുക്ത തൊഴിലാളി യൂണിയന്‍ ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കില്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനം തടസപ്പെട്ടില്ല. രാവിലെ തന്നെ ജീവനക്കാരെല്ലാം ഓഫീസുകളില്‍ എത്തി. സമരാനുകൂലികള്‍ ചില ജീവനക്കാരുടെ വാഹനങ്ങള്‍ തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

അതേസമയം തൃശൂര്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് 200 ഓളം ജീവനക്കാര്‍ ഇന്‍ഫോപാര്‍ക്കിന്റെ പ്രധാന കവാടത്തിന് മുന്നില്‍ നില്‍ക്കുകയാണ്. രാവിലെ 9.30 ഓടെയാണ് സമരക്കാരെത്തി ജീവനക്കാരെ തടഞ്ഞത്.

മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും സഹകരിക്കാത്തതിനാലാണ് ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതെന്ന് സമരാനുകൂലികള്‍ പറഞ്ഞു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

---- facebook comment plugin here -----

Latest