Connect with us

International

ടെഹ്‌റാനില്‍ 180 യാത്രക്കാരുമായി പോയ യുക്രെയിന്‍ വിമാനം തകര്‍ന്നു വീണു

Published

|

Last Updated

ടെഹ്‌റാന്‍  ഇറാനില്‍ യുക്രെയിന്‍ വിമാനം തകര്‍ന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേര്‍ യാത്ര ചെയ്ത വിമാനമാണ് തകര്‍ന്നു വീണത്.ടെഹ്‌റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിന് സമീപമാണ് അപകടം.

ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് 737 ജെറ്റ് വിമാനമാണ് ടെഹ്‌റാന്റെ പ്രാന്ത പ്രദേശമായ പരാന്തില്‍ തകര്‍ന്നുവീണത്.യുക്രെയിനിലേക്ക്‌
പോവുകയായിരുന്നു വിമാനം
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

---- facebook comment plugin here -----

Latest