Connect with us

International

വിലാപയാത്രക്കിടെ ദുരന്തം: ഖാസിം സുലൈമാനിയുടെ ഖബറടക്കം മാറ്റിവച്ചു

Published

|

Last Updated

ടെഹ്‌റാന്‍ | യു എസ് മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ ഖബറടക്കം മാറ്റിവച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണിത്. പ്രാദേശിക ടെലിവിഷന്‍ ചാനലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദുരന്തത്തില്‍ 200ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.സുലൈമാനിയുടെ മൃതദേഹം സ്വദേശമായ കിര്‍മാനില്‍ എത്തിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് യു എസ് വ്യോമാക്രണത്തില്‍ ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.