Connect with us

Ongoing News

വൈറ്റ് ഫോറസ്റ്റ്

ചേരുവകൾ

  • മുട്ട- നാല്
  • മൈദ- അരക്കപ്പ്
  • ബേക്കിംഗ് പൗഡർ- അരക്കപ്പ്
  • ബട്ടർ- രണ്ട് സ്പൂൺ
  • ഓയിൽ- മൂന്ന് സ്പൂൺ
  • വാനില എസൻസ്- അര സ്പൂൺ
  • പഞ്ചസാരപ്പൊടി- അരക്കപ്പ്
  • പാൽ- അര ഗ്ലാസ്
  • വിപ്പിംഗ് പൗഡർ- 150 ഗ്രാം
  • ചെറീസ്, വൈറ്റ് ചോക്ലേറ്റ്, ഡെക്കറേഷൻ

തയ്യാറാക്കുന്ന വിധം

ഘട്ടം-1

മുട്ടയുടെ മഞ്ഞയും ബട്ടറും നന്നായി യോജിപ്പിക്കുക. അതിലേക്ക് എസൻസും ഓയിലും ഒഴിച്ച് ഒന്നുകൂടി യോജിപ്പിക്കുക.

ഘട്ടം-2

മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് പഞ്ചസാരയും ചേർത്ത് വീണ്ടും വീറ്റ് ചെയ്യുക. നന്നായി പതഞ്ഞ് വന്നാൽ മുട്ടയുടെ മഞ്ഞ മിക്‌സ് ചെയ്ത് ബീറ്റ് ചെയ്യുക. അതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും അരിച്ച് ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. ഇത് ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് ഒഴിച്ച് വേവിക്കുക. 45 മിനുട്ട് വേണ്ടിവരും. കേക്ക് റെഡിയായി. ഇനി തണുക്കാൻ വെക്കുക.

ഘട്ടം-3

വിപ്പിംഗ് ക്രീം പൗഡറും പാലും നന്നായി ബീറ്റ് ചെയ്ത് ക്രീമായി വരണം. ശേഷം കേക്ക് രണ്ടായി മുറിക്കുക. ഒന്നാമത്തെ കേക്കിൽ കുറച്ച് പഞ്ചസാര പാലിൽ കലക്കി ഒഴിച്ച് കൊടുക്കുക. അതിന് മുകളിൽ കുറച്ച് ബീറ്റ് ചെയ്ത ക്രീം പുരട്ടുക. അതിന് മുകളിൽ അടുത്ത കേക്ക് വെക്കുക. അതും ക്രീം മുഴുവനായി വെച്ച് നന്നായി കവർ ചെയ്യുക. ചെറീസും വൈറ്റ് ചോക്ലേറ്റും വെച്ച് ഡക്കറേറ്റ് ചെയ്യുക.