Connect with us

Kerala

കേരളത്തിന് പ്രളയ സഹായം നിഷേധിക്കാന്‍ കാരണം അമിത് ഷായുടെ കടുത്ത വൈരാഗ്യം: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം  |കേരളത്തോട് അമിത് ഷാക്കുള്ള കടുത്ത വൈരാഗ്യത്താലാണ് പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തതെന്ന് എല്‍ ഡി എഫ്് കണ്‍വീനര്‍ എ വിജയരാഘവന്‍.കേരളത്തിനുള്ള സഹായം തടഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണ്. ഏഴു സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ അനുവദിച്ചപ്പോള്‍ അവയെക്കാള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് അമിത് ഷായെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

2018ല്‍ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന് കാര്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും സഹായം നല്‍കാന്‍ തയ്യാറായില്ല.
കേന്ദ്രം സഹായിച്ചില്ലെന്ന് മാത്രമല്ല, യു.എ.ഇയുടെ സഹായ വാഗ്ദാനത്തെ എതിര്‍ത്ത് ഇല്ലതാക്കുകയും ചെയ്തു. 2109 കോടിയുടെ അടിയന്തര സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര സഹായം നിഷേധിച്ച് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍ ആരോപിച്ചു

Latest