Connect with us

Kerala

സമരങ്ങള്‍ക്കും പ്രതിസന്ധിക്കും കാരണം മുത്തൂറ്റ് മാനേജ്‌മെന്റ്: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം |  മുത്തൂറ്റില്‍ തൊഴിലാളികല്‍ നടത്തുന്നത് സമാധാനപരമായ സമരമാണെന്നും അവിടെ പ്രതിസന്ധി തീര്‍ക്കുന്നത് മാനേജ്‌മെന്റാണമെന്നും തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. അക്രമങ്ങള്‍ തൊഴിലാളികളുടെ രീതിയല്ല. തൊഴിലാളികള്‍ മുത്തൂറ്റിലെ മാനേജ്‌മെന്റിന്റെ ആരെയെങ്കിലും അക്രമിച്ചതായി പറയാനാവില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതാണ് മുത്തൂറ്റിലെ പ്രതിസന്ധിക്ക് കാരണം. വളരെ നല്ലരീതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ യൂണിയന്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഒഴിവാക്കിയതാണ് വീണ്ടും സമരത്തിനിടയാക്കിയത്. ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങള്‍ നടപ്പാക്കാതെ മാനേജ്‌മെന്റ് പ്രകോപനം സൃഷ്ടിക്കുകയാണ്. മാനേജ്‌മെന്റും തൊഴിലാളികളും സഹകരിച്ച് മുന്നോട്ട് പോകണം. കേരളത്തില്‍ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest