Connect with us

National

ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് അടക്കമുള്ള 19 വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. ഫീസ് വര്‍ധനവിനെതിരായ സമരത്തിനിടെ സര്‍വകലാശാലയിലെ സെര്‍വര്‍ മുറി നശിപ്പിച്ചെന്നാരോപിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെ എന്‍ യു അഡ്മിനിസ്‌ട്രേഷന്റെ പരാതിയിലാണ് കേസ്. ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ ഗാര്‍ഡുകളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

എ ബി വി പി പ്രവര്‍ത്തകരും മുഖംമൂടി അണിഞ്ഞെത്തിയ സംഘ്പരിവാര്‍ ഗുണ്ടകള്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ജെ എന്‍ യുവില്‍ വിദ്ാര്‍ഥികളെ അടിച്ചൊതുക്കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ഒരു പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മുഖംമൂടി സംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടെ 34 ഓളം പേര്‍ക്കായിരുന്നു പരുക്കേറ്റത്. പോലീസ് ഏകപക്ഷീയമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എ ബി വി പി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കുറ്റപ്പെടുത്തുന്നു.

Latest