Connect with us

Gulf

ആര്‍ എസ് സി സഊദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്ക്കരിച്ചു

Published

|

Last Updated

ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവിന് 101 അംഗ സംഘാടക സമിതി രൂപവത്ക്കരിച്ചു. അല്‍ ഖോബാര്‍ ദര്‍ബാള്‍ ഹാളില്‍ നടന്ന ചടങ്ങ് നാഷനല്‍ ചെയര്‍മാന്‍ ശഫീഖ് ജൗഹരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 106 ഇനങ്ങളിലായി യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍, ഗള്‍ഫ് കൗണ്‍സില്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറിട്ട് മത്സരങ്ങളില്‍ പങ്കെടുക്കാം.

സാഹിത്യോത്സവിന്റെ ഭാഗമായി കലാരവം, കലാവലയം, കലാലയം കഥാ പുരസ്‌കാരം, കലാലയം കവിതാ പുരസ്‌കാരം, സാഹിത്യ സെമിനാര്‍, തുടങ്ങി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികള്‍ യൂനിറ്റു തലം മുതല്‍ നടന്നു കൊണ്ടിരിക്കുന്നു. 2020 ഫെബ്രുവരി 14 ,15 തിയ്യതികളിലാണ് സഊദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് അല്‍ ഖോബാറില്‍ വെച്ച് നടക്കുന്നത്.

നാഷണല്‍ ജനറല്‍ കണ്‍വീനര്‍ കബീര്‍ ചേളാരി സന്ദേശ പ്രഭാഷണവും, സെന്‍ട്രല്‍ ദാഇ സാഹിത്യോത്സവ് തീയതി പ്രഖ്യാപനവും നടത്തി. അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, ലുഖ്മാന്‍ വിളത്തൂര്‍, ഐ സി എഫ് അല്‍ഖോബാര്‍ സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറിമാരായ അന്‍സാര്‍ കൊല്ലം, നാസര്‍ ചിറയിന്‍കീഴ് സംബന്ധിച്ചു. ഉബൈദ് സഖാഫി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദലി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

Latest