Connect with us

Kerala

ജെ എന്‍ യുവില്‍ നടന്നത് അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം: പിണറായി

Published

|

Last Updated

തിരുവനന്തപുരം |  ജെ എന്‍ യു സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ അക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ ബി വി പി ക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.