Connect with us

National

ഒരു ഇന്ത്യക്കാരനും ജെ എന്‍ യുവില്‍ നടന്ന ഗുണ്ടാ ആക്രമണം സഹിക്കാനാകില്ല: ആന്ദ് മഹീന്ദ്ര

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആര്‍ എസ് എസ് – എ ബി വി പി ഗുണ്ടകള്‍ മാരാകയുധങ്ങള്‍ ഉപയോഗിച്ച് തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാണ കമ്പനി ഉടമ. സംഭവത്തില്‍ ഡല്‍ഹി പോലീസ് കാണിച്ച നിസ്സംഗ മനോഭാവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോലീസിന്റെ അഭിഭാഷകനും രംഗത്ത്.

നിങ്ങളുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ വിശ്വാസമോ അല്ല ഇവിടെ പ്രശ്‌നമെന്നും നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ജെ എന്‍ യുവില്‍ അക്രമം നടത്തിയവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണം. അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു.

ജെ എന്‍ യു സര്‍വ്വകലാശാലയിലെ ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ഡല്‍ഹി പോലീസ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എന്ന നിലയില്‍ നാണക്കേട് കൊണ്ട് തലകുനിഞ്ഞുപോയെന്ന് അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ പറഞ്ഞു. ക്യാമ്പസില്‍ അതിക്രമിച്ചു കയറി നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നത് കണ്ടുനില്‍ക്കാനാകില്ല. ഡല്‍ഹി പോലീസ് സേന എവിടെയെന്നും രാഹുല്‍ മെഹ്‌റ ട്വിറ്ററില്‍ ചോദിച്ചു.