Connect with us

International

സണ്‍റൂഫില്‍ അപാകത: മെഴ്സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തെ പ്രമുഖ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡസ് കമ്പനി 2001 മുതല്‍ 2011 വരെ പുറത്തിറക്കിയ മെഴ്സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. സണ്‍റൂഫ് ഗ്ലാസ് പാനല്‍ വാഹനത്തില്‍ നിന്നും വേര്‍പെട്ട് അപകടമുണ്ടാക്കുമെന്നതിനാലാണ് പുറത്തിറക്കിയ 744,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. 2001-2011 കാലയളവില്‍ നിര്‍മിച്ച സി-ക്ലാസ്, സി എല്‍ കെ-ക്ലാസ്, സി എല്‍ എസ്-ക്ലാസ്, ഇ-ക്ലാസ് മോഡലുകളിലെ രണ്ട് ഡസനിലധികം മോഡല്‍ കാറുകളിലെ സണ്‍റൂഫുകള്‍ വേര്‍പെടാന്‍ കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്ലാസ് പാനലും സ്ലൈഡിംഗ് ഫ്രെയിമും തമ്മിലുള്ള ബോണ്ടിംഗ് പരിരക്ഷ പാലിക്കുന്നില്ലെന്നും ഇത് സണ്‍റൂഫ് വേര്‍പെടുത്താന്‍ ഇടയാക്കുമെന്നുമാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്.

ഒരു വര്‍ഷം മുമ്പ് തിരിച്ചുവിളിച്ച വാഹനങ്ങളെ സംബന്ധിച്ച് യു എസ് സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് മെഴ്സിഡസ് ബെന്‍സ് കമ്പനിയില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കാന്‍ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. സെറ്റില്‍മെന്റിന്റെ വ്യവസ്ഥകള്‍ പ്രകാരം, വാഹന നിര്‍മാതാക്കള്‍ പിഴ നല്‍കുകയും ചെയ്തിരുന്നു. നിരത്തിലിറക്കിയ വാഹനങ്ങള്‍ സമയബന്ധിതമായി ഉടമകളെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ഇതുസംബന്ധിച്ച മുഴുവന്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടില്ലെന്നും യു എസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.