Connect with us

Gulf

ഉംറ തീര്‍ത്ഥാടകര്‍ക്ക് സഊദി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി

Published

|

Last Updated

ദമാം  |സഊദിയിലെത്തുന്ന മുഴുവന്‍ ഉംറാ തീര്‍ത്ഥാടകര്‍ക്കും ഇനിമുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കി.തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിതെന്ന്
സഊദി ഹജ്ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍തന്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് പ്രകാരം തീര്‍ഥാടകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള ആരോഗ്യ ചികിത്സകള്‍, അപകടങ്ങളില്‍ അടിയന്തിര സേവനം, പ്രകൃതിദുരന്തങ്ങള്‍, ലഗേജ് നഷ്ടപ്പെടല്‍, വിമാനങ്ങളുടെ കാലതാമസം മുതലായയാണ് ഇന്‍ഷ്വറന്‍സ്പരിരക്ഷയില്‍ ഉള്‍പ്പെടുന്നത്.
മടക്കയാത്രക്കിടയില്‍ വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടാല്‍ പരമാവധി 500 റിയാല്‍ വരെയും , വിമാന സര്‍വീസുകള്‍ റദ്ദാക്കുന്ന സാഹചര്യങ്ങളില്‍ 5000 റിയാല്‍ വരെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കും . 30 ദിവസമാണ് ഇന്‍ഷ്വറന്‍സ് കാലാവധി

സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നത്.തീര്‍ത്ഥാടകര്‍ക്കായി സേവനങ്ങള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്ററും ഇതിനകം നിലവില്‍ വന്നിട്ടുണ്ട്