Connect with us

Ongoing News

മംഗളൂരു വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാന്തപുരം സന്ദർശിച്ചു

Published

|

Last Updated

പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രാർഥന നടത്തുന്നു

ബെംഗളൂരു | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ വീടുകൾ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.

ജലീൽ, നൗഷീൻ എന്നിവരുടെ വീടുകളിൽ ഇന്നലെ ഉച്ചയോടെയാണ് കാന്തപുരം എത്തിയത്. പ്രാദേശിക നേതാക്കൾക്കൊപ്പമെത്തിയ അദ്ദേഹം പ്രാർഥന കഴിഞ്ഞാണ് മടങ്ങിയത്. കഴിഞ്ഞ മാസം 19നാണ് മംഗളൂരുവിലുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.