Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ വിടുതല്‍ ഹരജി കോടതി തള്ളി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമ ദ്യഷ്ടിയില്‍ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തില്‍ വിടുതല്‍ ഹരജി തള്ളുകയാണെന്നും കൊച്ചിയിലെ വിചാരണ കോടതി വ്യക്തമാക്കി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹരജിയും കോടതി തള്ളുകയായിരുന്നു. തനിക്കെതിരായ തെളിവുകളും സാക്ഷി മൊഴികളും നിലനില്‍ക്കുന്നതല്ലെന്നാണ് ദിലീപിന്റെ വാദം. കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കവെയാണ് ദിലീപ് വിടുതല്‍ ഹരജി നല്‍കിയ്ത.

ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി.

നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന് വിടുതല്‍ നല്‍കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്.

---- facebook comment plugin here -----

Latest