Connect with us

Kerala

മരടിലെ ഫ്ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; അദ്യം തകര്‍ക്കുക ഹോളിഫെയ്ത്ത്

Published

|

Last Updated

കൊച്ചി | മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാനായി സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി. തകര്‍ക്കുന്ന ഫഌറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച് ടു ഒ യിലാണ് ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിങ്ങാണ് ഇവിടെ സ്‌ഫോടനം നടത്തുന്നത്. സ്‌ഫോടനത്തിനുള്ള അനുമതി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടുകൂടിയാണ് സ്‌ഫോടക വിദഗ്ധര്‍ മരടിലെ ഹോളിഫെയ്ത്ത് എച്ച് ടു ഒയില്‍ എത്തിയത്. ഏഴരയോടുകൂടി സ്‌ഫോടക വസ്തുക്കളും എത്തി. അങ്കമാലിയില്‍ നിന്ന് പോലീസിന്റെ അകമ്പടിയോടെഅതീവസുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 200 കിലോയ്ക്കു മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ഹോളിഫെയ്ത്ത് കെട്ടിടംതകര്‍ക്കാന്‍ വേണ്ടിവരുമെന്നാണ് അനുമാനം.
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്.

Latest